പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Posted on: September 4, 2013 12:34 am | Last updated: September 4, 2013 at 12:34 am

പരപ്പനങ്ങാടി: പുഴയില്‍ കുളിക്കാനിറിങ്ങിയ യുവാവിനെ കാണാതായി. പരപ്പനങ്ങാടി പുത്തന്‍ പീടികയിലെ കളരിക്കല്‍ അജീഷ് (28)നെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് കടലുണ്ടി പുഴയില്‍ പാലത്തില്‍ ചുഴലി ഭാഗത്ത് കുളിക്കുന്നതിനിടയിലാണ് പുഴില്‍ മുങ്ങിപ്പോയത്. 
പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളജ് അധ്യാപകനാണ്. ഫയര്‍ ഫോഴ്‌സും, പോലീസും, നാട്ടുകാരും ഫൈബര്‍ ബോട്ടുപയോഗിച്ച് യുവാവിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കൂടുല്‍ സഹായത്തിനായി നേവിയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. തിരച്ചില്‍ ഇന്നും തുടരും. റിട്ട എസ് ഐ അലിഹസ്സന്‍ ആഇശ ദമ്പതികളുടെ മകനാണ്.