Connect with us

Palakkad

പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നു

Published

|

Last Updated

കുഴല്‍മന്ദം: പ്രധാനപാതയോരത്ത് തകര്‍ന്ന് കിടക്കുന്ന പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നത് കുടിവെള്ള ക്ഷാമത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. 
സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതുതായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുന്ന പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് പാതയോരങ്ങളില്‍ നേരത്തെയുള്ള പൈപ്പുകള്‍ തകര്‍ന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ജെ സി ബി ഉപയോഗിച്ചാണ് പുതുതായി പൈപ്പ് സ്ഥാപിക്കാനായി ചാലുകള്‍ കീറിയത്. ഗതാഗതത്തിന് തടസമാകാത്ത വിധത്തിലായിരുന്നു ചാലുകള്‍ കീറി പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചുവന്നിരുന്നത്.
വീതി കുറഞ്ഞ റോഡ് പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം വന്‍തോതില്‍ നഷ്ടമാകുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. കുഴല്‍മന്ദംതിരുവില്വാമല പ്രധാനപാത കടന്നുപോകുന്ന പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളില്‍ ഉള്‍പ്പെടെയാണ് വന്‍തോതില്‍ കുടിവെള്ളം പാഴാ കുന്നത്.
തകര്‍ന്ന പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ വൈകിയതോടെ പാതയോരങ്ങളില്‍ രൂപപ്പെട്ട മണ്‍കൂനകള്‍ വാഹനഗതാഗതത്തിനും ഭീഷണിയാവുകയാണ്. ചിലയിടങ്ങളില്‍ ടെലിഫോണ്‍ കേബിളുകളും തകരാറിലായിട്ടുണ്ട്.