Connect with us

Kasargod

വിദ്യാര്‍ഥി സംഘര്‍ഷം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു

Published

|

Last Updated

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരും പരിസരങ്ങളിളിലെയും വിദ്യാലയങ്ങളില്‍ ഇയ്യിടെയായി നടക്കുന്ന വിദ്യാര്‍ഥി സംഘര്‍ഷം പരിഹരിക്കുന്നതിന്റെ മുന്നോടിയായി സര്‍വകക്ഷി സമാധാന കമ്മിറ്റി യോഗം ചേര്‍ന്നു. തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല പോലിസ് സുപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് സമാധാന കമ്മിറ്റി യോഗം സംഘടിപ്പിച്ചത്. ബാഹ്യശക്തികള്‍ വിദ്യാര്‍ഥികള്‍ക്ക്‌മേല്‍ സ്വാധീനം ചെലുത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യോഗത്തില്‍ സംസാരിച്ച രാഷ്ട്രീയ പ്രതിനിധികള്‍ പറഞ്ഞു.
പോലിസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായി. പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പറ്റി നേതാക്കളായ സത്താര്‍ വടക്കുമ്പാട്, എം രാമചന്ദ്രന്‍, മനോഹരന്‍ കൂവാരത്ത്, പി കുഞ്ഞിക്കണ്ണന്‍, കരുണാകരന്‍ മേസ്ത്രി, പി അമ്പാടി, പി കുഞ്ഞമ്പു, എം പി കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചന്തേര എസ് ഐ. എം പി വിനീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.