Connect with us

Kasargod

നാടെങ്ങും സര്‍ഗ വസന്തം വിരിയിച്ച് സെക്ടര്‍ സാഹിത്യോല്‍സവ്കള്‍ക്ക് പ്രൗഢ സമാപനം

Published

|

Last Updated

മഞ്ചേശ്വരം: നാടെങ്ങും സര്‍ഗ വസന്തം വിരിയിച്ച്സെക്ടര്‍ സാഹിത്യോല്‍സവു്കള്‍ സമാപിച്ചു. മഞ്ചേശ്വരം ഡിവിഷനിലെ പാത്തൂര്‍, മജിര്‍പള്ള, മീഞ്ച, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, പൈവളികെ എന്നീ സെക്ടറുകളിലെ സാഹിത്യോല്‍സവുകളില്‍ ബൊള്‍മാര്‍, നടിബയല്‍, കോളിയൂര്‍, ദര്‍മ്മനഗര്‍, ബാളിയൂര്‍, ബോര്‍ക്കള, ഇര്‍ഷാദ് നഗര്‍, കെദുംമ്പാടി, സോങ്കാല്‍, ബേകൂര്‍, ബുബ്ബയ്യകട്ട, ഷിറിയകുന്നില്‍ എന്നീ യൂനിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സെപ്തംബര്‍ 7,8 തീയ്യതികളില്‍ എസ് എസ എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോല്‍സവ് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം: അയ്യൂബ് ഖാന്‍ സഅദി നഗര്‍, ബാക്രബയലില്‍ നടക്കും. കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി യൂ.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാന നേതാക്കള്‍, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും.

 

---- facebook comment plugin here -----

Latest