സോളാര്‍: അന്വേഷണ പരിധിയില്‍ വരാം: മുഖ്യമന്ത്രി

Posted on: September 2, 2013 8:48 pm | Last updated: September 2, 2013 at 8:48 pm
SHARE

oommen chandyതിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ പരിധിയില്‍ വരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒന്നും മറച്ച് വെക്കാനില്ലെന്നും അന്വേഷണ പരിധിയില്‍ വരാമെന്നും മുഖ്യമന്ത്രി ഘടക കക്ഷി നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. സോളാര്‍ കേസില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത്്് സംബന്ധിച്ച കത്ത് ഘടക കക്ഷികള്‍ക്ക് നല്‍കി. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാനും നിര്‍ദേശിച്ചു.