ഡ്രൈവിംഗ് ടെസ്റ്റിന് ടാബ് ലറ്റ്

Posted on: September 2, 2013 7:40 pm | Last updated: September 2, 2013 at 7:58 pm

ദുബൈ: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടാബ്്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തതായി ആര്‍ ടി എ ഡ്രൈവര്‍ ലൈസന്‍സ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി അറിയിച്ചു.

ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന വീഴ്ചകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഉതകുന്ന ടാബ്്‌ലറ്റുകളാണിത്. ഇവ ഇന്റര്‍നെറ്റ് വഴി ഇലക്ട്രോണിക് ട്രാഫിക് സിസ്റ്റത്തില്‍ എത്തും. ടെസ്റ്റിനെത്തുന്നവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും മര്‍സൂഖി അറിയിച്ചു.