ഇന്ധനവില: ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

Posted on: September 2, 2013 2:59 pm | Last updated: September 2, 2013 at 8:49 pm

bus standഎറണാകുളം: ഇന്ധനവിലയുടെ വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂറാണ് പണിമുടക്ക്. എറണാകുളത്ത് ചേര്‍ന്ന യൂണിയന്റെ യോഗത്തിലാണ് തീരുമാനം. ഇന്ധനവില പുനഃപരിശോധിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ യൂണിയന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പെട്രോളിന് രണ്ടര രൂപയോളവും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരുന്നു.