വിതുര: പ്രതികളെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി

Posted on: September 2, 2013 1:19 pm | Last updated: September 2, 2013 at 5:23 pm

rapeകോട്ടയം: വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ തനിക്ക് ഓര്‍മയില്ലെന്ന് വിതുര കേസിലെ പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഇതോടെ മുഴുവന്‍ കേസുകളിലും വാദം കേള്‍ക്കുന്നത് കോടതി 13ലേക്ക് മാറ്റി.

ഇതിന്റെ മുമ്പ് കോടതി ആവശ്യപ്പെട്ടപ്പോള്‍ ഹാജറാവാന്‍ തയ്യാറാവാതിരുന്ന പെണ്‍കുട്ടിയോട് ഇന്ന് ഹാജരാവണമെന്ന് കര്‍ശനമായി കോടതി ആവശ്യപ്പെടുകയായിരുന്നു. ഹാജറാവുന്നതിന് സുരക്ഷാപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സംരക്ഷണം നല്‍കാമെന്നും കോടതി അറിയിച്ചിരുന്നു.

1995നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയ ആറുമാസം പീഡിപ്പിച്ചു എന്നാണ് കേസ്.