പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കില്ല

Posted on: September 2, 2013 1:30 pm | Last updated: September 3, 2013 at 9:16 am

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. ഇത് തെറ്റായ സന്ദേശം നല്‍കും എന്നതിനാലാണ് നിര്‍ദേശം തള്ളിയത്.

പെട്രോളിന്റെ ഉപഭോഗം കുറക്കാന്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം നിയന്ത്രിക്കാന്‍ പെട്രോളിയം മന്ത്രാലയമാണ് ശുപാര്‍ശ ചെയ്തത്. രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയാക്കി ചുരുക്കാനായിരുന്നു തീരുമാനം.

അതേസമയം പമ്പുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അതൊരു നിര്‍ദേശം മാത്രമായിരുന്നു എന്നും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.