ബൈത്തുല്‍ അഖ്‌സ ഭവന നിര്‍മാണം തുടങ്ങി

Posted on: September 2, 2013 7:42 am | Last updated: September 2, 2013 at 7:42 am

കോഴിക്കോട്: ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ (അഖ്‌സ) സംസ്ഥാന കമ്മിറ്റിയുടെ ബൈത്തുല്‍ അഖ്‌സ സാദാത്ത് ഭവന പദ്ധതിയുടെ പ്രഥമ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം കരുവന്‍പൊയിലില്‍ സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍കാട് നിര്‍വഹിച്ചു.
ജില്ലയില്‍ നിര്‍ധനരായ സാദാത്തുക്കളില്‍ നിന്നും തിരഞ്ഞെടുത്ത മുന്ന് കുടുംബംങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ വീട് നിര്‍മിച്ച് നല്‍കുന്നത്. സയ്യിദ് ലുഖ്മാനുല്‍ ഹകീം ഹൈദറൂസി, മുസ്തഫ ഹൈദറൂസി പൂക്കോയ തങ്ങള്‍, മുല്ലക്കോയതങ്ങള്‍ ആക്കോട്, മുത്തുക്കോയ തങ്ങള്‍ കല്ലേരി, ഹാമീം ശിഹാബ് തങ്ങള്‍, പൂകുഞ്ഞി തങ്ങള്‍ അത്താണിക്കല്‍ ത്വയ്യിബ് ജമലുല്ലൈലി തങ്ങള്‍ കടലൂണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.