ബസ് റൂട്ടുകളില്‍ മാറ്റം; എണ്ണത്തിലും വര്‍ധന

Posted on: September 1, 2013 8:13 pm | Last updated: September 1, 2013 at 8:13 pm

dubai-busദുബൈ: ഇന്ന് മുതല്‍ ദുബൈയില്‍ ബസ് റൂട്ടുകളില്‍ മാറ്റം. 88 റൂട്ടുകളില്‍ 10 എണ്ണത്തിലാണ് മാറ്റം വരുത്തുന്നതെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ഈസാ അല്‍ ഹാശിമി അറിയിച്ചു. ദുബൈ റാശിദ് തുരങ്കപാത തുറന്നതു കാരണമാണ് ബസ് റൂട്ടുകളില്‍ മാറ്റം വരുത്തുന്നത്.
10, 33, 42, 44, 61 ഡി, 66, 67, സി 04, സി 05, സി 07, സി 14, സി 15, സി 18, സി 19, എക്‌സ് 23, ഇ 16 ബസുകളുടെ സഞ്ചാര പാത മാറും. ഇതോടൊപ്പം ചില റൂട്ടുകളിലെ ബസുകളുടെ എണ്ണം വര്‍ധിക്കും. 4, 13 ബി, 31, 64, 64 എ, 93സി, സി 19, സി 26, എക്‌സ് 94, എഫ് 21 എന്നീ ബസുകളുടെ എണ്ണമാണ് വര്‍ധിക്കുക.
ഓരോ മാസവും റൂട്ട് നിരീക്ഷിച്ച ശേഷവും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും പൊതുബസുകളുടെ സമയക്രമവും എണ്ണവും മാറ്റാറുണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് രണ്ടു പ്രാവശ്യം മാറ്റങ്ങള്‍ക്കു വിധേയമാക്കും.
അല്‍ നഹ്ദ, ജാഫ്‌ലിയ, ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലേക്ക് എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. റൂട്ട് 31 മുഹൈസ്‌നയിലേക്കും ഇത്തിഹാദ് മാളിലേക്കും ദീര്‍ഘിപ്പിച്ചു. 355 ചതുരശ്ര കിലോമീറ്ററില്‍ 1,200 ബസുകളാണ് ഓടുന്നത്. ദുബൈയുടെ 85 ശതമാനത്തോളം ഭാഗങ്ങളിലേക്ക് ബസുണ്ട്. 11 ഇന്റര്‍സിറ്റി റൂട്ടുകളില്‍ ആറെണ്ണം ഷാര്‍ജക്കും ദുബൈക്കും ഇടയിലാണ്. ഷാര്‍ജയിലേക്കും തിരിച്ചും അബൂഹൈലില്‍ നിന്നും ബസ് ഏര്‍പ്പെടുത്തി. ഗുബൈബ, സബ്ക്ക, ദേര സിറ്റി സെന്റര്‍, കറാമ, സത്‌വ, യൂണിയന്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ നിന്നും ബസുണ്ട്.