സുരക്ഷാ കാമറകള്‍: കാലാവധി നീട്ടി

Posted on: September 1, 2013 8:00 pm | Last updated: September 1, 2013 at 8:00 pm

large_1378001271ദോഹ: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കാലാവധി സപ്തംബര്‍ 13 വരെ നീട്ടി. മാനേജ്‌മെന്റ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ആന്‍ഡ് പെഷന്റ്‌റ് സേഫ്റ്റി വിഭാഗമാണ് കാലാവധി നീട്ടി നല്‍കിയത്. ഈ സമയപരിധിക്കകം നിശ്ചിതരീതിയിലുള്ള കാമറാസംവിധാനം സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം