മഞ്ചേരി മെഡിക്കല കോളജ് നാടിന് സമര്‍പ്പിച്ചു

Posted on: September 1, 2013 4:13 pm | Last updated: September 1, 2013 at 4:21 pm
SHARE

manjeri medicalമഞ്ചേരി: മലപ്പുറത്തിന് സ്വപ്‌നസാക്ഷാത്കാരമായി മഞ്ചേരി മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. ആയിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയിലായിരുന്നു ഉദ്ഘാടനം.

കേരളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് യു ഡി എഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് യു ഡി എഫിന്റെ നയം. ഇതിനെ ആര് എതിര്‍ത്താലും യു ഡി എഫ് ഇതില്‍ നിന്ന് പിറകോട്ട് പോകില്ല. ജനറിക് മെഡിസിനുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി എത്തിക്കുന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

അതിനിടെ, മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെ വേദിക്കരികെ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയ സി പി എം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ സനലിന്റെ തലക്ക് പരുക്കേറ്റു.

 

LEAVE A REPLY

Please enter your comment!
Please enter your name here