Connect with us

National

ജഗന്റെ നിരാഹാരം ബലം പ്രയോഗിച്ച് അവസാനിപ്പിച്ചു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് വിഭജനത്തിനെതിരെ ഏഴ് ദിവസമായ നിരാഹര സമരം നടത്തുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയെ ഡോക്ടര്‍മാര്‍ ബലം പ്രയോഗിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചു. അവശനിലയിലായതിനെ തുടര്‍ന്ന് ചഞ്ചല്‍ഗുഡ ജയിലില്‍ നിന്ന് നിസാംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (നിംസ്)ല്‍ പ്രവേശിപ്പിച്ച ജഗനെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് കഡപ്പ എം പിയാ ജഗനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നിരാഹാരം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു. ജഗന് ഭക്ഷണം നല്‍കുമ്പോള്‍ ഭാര്യ ഭാരതിയും ഒപ്പമുണ്ടായിരുന്നു. രാവിലെ എട്ട് മണി മുതല്‍ നാല് മണിവരെ കൂട്ടിരിക്കാന്‍ സി ബി ഐ കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് ഭാര്യ ആശുപത്രിയിലെത്തിയത്. നേരത്തെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ നിംസിലേക്ക് മാറ്റുകയായിരുന്നു. നിരാഹാരം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, നിരാഹാരം അവസാനിപ്പിക്കാന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓണററി പ്രസിഡന്റായ വിജയമ്മ ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് ജഗന്‍ അറസ്റ്റിലായത്.

Latest