കെയുഡബ്ല്യുജെ സമാപന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍

Posted on: August 31, 2013 9:52 am | Last updated: August 31, 2013 at 9:53 am

kuwjന്യൂഡല്‍ഹി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഉച്ചയ്ക്ക് 12 നു ചേരുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി അധ്യക്ഷത വഹിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ് പ്രസംഗിക്കും. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, കേരളത്തിലെയും ഡല്‍ഹിയിലെയും മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

കമ്പോളകാലത്തെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാവു ഇന്ദര്‍ജിത് സിംഗ് എംപി, വിനോദ് ശര്‍മ, എസ്.കെ. പാണ്ഡേ, പി.പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.