ഖോര്‍ഫുഖാന്‍-ദിബ്ബ റോഡ് നവീകരണം

Posted on: August 31, 2013 7:27 am | Last updated: August 31, 2013 at 7:27 am
SHARE

ദുബൈ: വടക്കന്‍ എമിറേറ്റുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഖോര്‍ഫുഖാന്‍-ദിബ്ബ റോഡ് നവീകരണം തുടങ്ങി. ഇതിനായി പൊതുമരാമത്ത് മന്ത്രാലയം 8.3 കോടി ദിര്‍ഹം അനുവദിച്ചു. ഈവര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ശൈഖ്
ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രത്യേക താല്‍പര്യമെടുത്തു നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്. പദ്ധതിയുടെ മേല്‍നോട്ടത്തിനു സമിതിയെ ചുമതലപ്പെടുത്തി.
പൊതുമരാമത്ത് ഉപമന്ത്രി ഹസ്സന്‍ മുഹമ്മദ് ജുമാ അല്‍ മന്‍സൂറി പദ്ധതിപ്രദേശം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പരിസ്ഥിതി-സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണു നിര്‍മാണം നടത്തുന്നത്. ദിബ്ബ-മസാഫി റോഡ് നവീകരണവും ഷെയ്ഖ് ഖലീഫയുടെ പദ്ധതിയാണ്. അതിര്‍ത്തിയിലേക്കും മറ്റുമുള്ള ചരക്കുനീക്കത്തിനു പുറമെ കാര്‍ ഷികമേഖലയുടെ വികസനത്തിനും ഈ പദ്ധതികള്‍ സഹായകമാകും.
അതേസമയം, ഖോര്‍ഫക്കാനെയും മസാഫിയെയും ബന്ധിപ്പിക്കുന്ന മലമ്പാതയുടെ ഏറ്റവും നിര്‍ണായകമായ അഞ്ചു ടണലില്‍ ഒന്ന് പൂര്‍ത്തിയായി. 1.2 കിലോമീറ്ററും 800 മീറ്ററും വരുന്ന രണ്ടു ടണലുകള്‍ക്കു കരാറായി. ഇരുദിശയിലേക്കും രണ്ടുവരി പാതയുള്ള ട്വിന്‍ ടണലുകളാണിവ. മസാഫിക്കടുത്തുള്ള ദഫ്ത, ഷിസ് മേഖലകളിലൂടെയാണ് ഇതു കടന്നുപോകുന്നത്. ദഫ്തയിലെത്തുന്ന പാത ഖോര്‍ഫക്കാന്‍ തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ നീക്കം സുഗമമാക്കുമെന്നതാണു പ്രധാനനേട്ടം. ഭാവിയില്‍ ദൈദ് ഭാഗത്തേക്കു പദ്ധതി ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here