ദുബൈ ടാക്‌സികള്‍ക്ക് 96.39 ശതമാനം കാര്യക്ഷമത

Posted on: August 31, 2013 7:22 am | Last updated: August 31, 2013 at 7:24 am
SHARE

dubai taxiദുബൈ: ദുബൈയിലെ ടാക്‌സികളുടെ കാര്യക്ഷമത 96.39 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് സാലിഹ് അറിയിച്ചു.
ഈ വര്‍ഷം ആദ്യ ആറുമാസം 2.02 കോടി യാത്രകളാണ് ദുബൈ ടാക്‌സി നടത്തിയത്. പ്രതിമാസം 33 ലക്ഷം യാത്രകള്‍ നടത്തുന്നു. 3.51 കോടി യാത്രക്കാരെയാണ് ആറു മാസം വഹിച്ചത്. പ്രതിമാസം 58 ലക്ഷം യാത്രക്കാരെ വഹിക്കുന്നു.
എയര്‍പോര്‍ട്ട് ടാക്‌സി, ഹട്ട ടാക്‌സി, ലേഡീസ് ടാക്‌സി, പബ്ലിക് ടാക്‌സി തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നടത്തുന്നു. അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 1,500 വാഹനങ്ങള്‍ ശുചീകരിക്കും. മികച്ച സേവനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും മുഹമ്മദ് യൂസുഫ് സാലിഹ് പറഞ്ഞു.