Connect with us

Malappuram

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; മലപ്പുറത്തിന് ഓണ സമ്മാനം

Published

|

Last Updated

മഞ്ചേരി: അരനൂറ്റാണ്ട് കാലം സാധരണക്കാരായ ലക്ഷങ്ങള്‍ക്ക് സാന്ത്വനം നല്‍കിയ മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രി നാളെ സര്‍ക്കാര്‍ ് മെഡിക്കല്‍ കോളജായി ഉയരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ധ്യക്ഷനായ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെയും മറ്റു വിശിഷ്ടാതിഥികളെയും സ്വീകരിക്കാന്‍ മഞ്ചേരി നഗരം അണിഞ്ഞൊരുങ്ങി. 58 കോടി രൂപ ചെലവില്‍ വരുന്ന രണ്ടാംഘച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അന്നുതന്നെ തുടക്കം കുറിക്കുകയും ചെയ്യും.അധ്യാപകരുടെ പാര്‍പ്പിട സമുച്ചയത്തിനു കേന്ദ്രമന്തി ഇ അഹമ്മദും അക്കാദമി ബ്ലോക്കിന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഹോസ്റ്റല്‍ കെട്ടിടത്തിനു മന്ത്രി കെ എം മാണിയും ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.മന്ത്രി ആര്യാടന്‍ മുഹമ്മദ് ലൈബ്രററിയും മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന മൂന്നു റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി മന്ത്രി പി കെ ഇബ്‌റാഹീം കുഞ്ഞും ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് ലോഗോ പ്രകാശവനവും മന്ത്രി കെ സി ജോസഫ് സുവനീര്‍ പ്രകാശനവും മന്ത്രിമാരായ പി കെ അബ്ദുര്‍റബ്ബ്, എ പി അനില്‍ കുമാര്‍,മഞ്ഞളാം കുഴി അലി എന്നിവര്‍ വിവിധ വ്യക്തിത്വങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും. ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എം എല്‍ എമാരും എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, ജനപ്രതിനിധികള്‍ മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്,ഇ കെ ചെറി എന്നിവരും സംബന്ധിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

മെഡിക്കല്‍ കോളജിന് 23,29, ഏക്കര്‍ സ്ഥലമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ്ണതയിലെത്തും. േഡാക്ടര്‍ മാരുടെ ശമ്പളത്തിനു 7.69 കോടി രൂപ ആരോഗ്യവകുപ്പ് അനുവദിച്ചു.ധനകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി കോഴിക്കോട് നോര്‍ത്ത് സ്റ്റോണ്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സാണ് പ്രധാന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിറ്റ് കോയും നല്‍കി. കിറ്റ്‌കോ എം ഡി സിറിയക് ഡേവിഡ്, സുരേഷ് ജേക്കബ്, എം എസ് ഷാലിമാര്‍, പ്രൊജക്ട് എഞ്ചിനീയര്‍ ബെന്‍ ബി മാത്യൂസ്, കോളേജ് കെട്ടിടം പൂര്‍ത്തിയാക്കിയ നിര്‍മാണ്‍ മുഹമ്മദലി എന്നിവരെ ചടങ്ങില്‍ ആദരിക്കും. മെഡിക്കല്‍ കോളേജ് യാഥാത്ഥ്യമാക്കുന്നതില്‍ നേതൃത്വം നല്‍കിയ അഡ്വ.എം ഉമ്മര്‍ എം എല്‍ എ ,സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി ജി ആര്‍ പിള്ള, പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ എന്നിവര്‍ക്ക് സമ്മേളനം പ്രത്യേക ഉപഹാരം നല്‍കി അനുമോദക്കും.
അഡ്വ.എം ഉമ്മര്‍ എം എല്‍ എ ജില്ലാ കലക്ടര്‍, കെ ബിജു ,പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി ജി ആര്‍ പിള്ള, മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.പി ഡബ്ലിയുഡി ബില്‍ഡിംഗ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ ഷൗക്കത്ത്, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest