രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാനാകും: പ്രധാനമന്ത്രി

Posted on: August 30, 2013 4:05 pm | Last updated: August 30, 2013 at 4:06 pm
SHARE

manmohan singhന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാനാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്‍രില്‍ അറിയിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്ക പരത്തുന്നുണ്ടെങ്കിലും 1991 ലെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക അടിത്തറ ഇപ്പോഴും സുരക്ഷിതമാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. അപ്രതീക്ഷിതമായ ബാഹ്യ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മന്‍മോന്‍സിംഗ് പറഞ്ഞു.സ്വര്‍ത്തോടുള്ള താല്‍പര്യം കുറക്കണമെന്ന് ഉപദേശിച്ച പ്രധാനമന്ത്രി പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗത്തില്‍ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ടു. ഒരു പരിധിവരെ നാണ്യപ്പെരുപ്പം മൂലം ഇറക്കുമതി കുറക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും സഹായകരമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.