ടോം ജോസഫിന് കേരളം അംഗീകാരം നല്‍കും: മുഖ്യമന്ത്രി

Posted on: August 29, 2013 12:57 pm | Last updated: August 29, 2013 at 12:57 pm
SHARE

oommen chandyതിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് നിഷേധിക്കപ്പെട്ട മലയാളി വോളിബോള്‍ താരം ടോംജോസഫിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടോംജോസഫിന് അര്‍ഹിച്ചിരുന്ന അര്‍ജുന അവാര്‍ഡ് നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.പി സത്യന്‍,പ്രേം തുടങ്ങിയവര്‍ക്ക് മരണാനന്തര ബഹുമതി നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.