മുംബൈ സഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

Posted on: August 28, 2013 3:00 pm | Last updated: August 28, 2013 at 4:39 pm
SHARE

munna-bhay-kannur-arrestകണ്ണൂര്‍: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റിലായി. 24ാം പ്രതി മുന്നാഭായ് എന്ന മനോജ്‌ലാല്‍ ബുവാരിലാല്‍ ശുക്ലയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത് അത്താഴക്കുന്നില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാള്‍. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് സി ബി ഐ സംഘം നടത്തിയ ഊര്‍ജിത തിരച്ചിലിലാണ് മനോജ്‌ലാന്‍ പിടിയിലായത്.

മുംബൈ സ്‌ഫോടനക്കേസില്‍ ഇയാള്‍ മുമ്പ് പിടിയിലായിരുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് 14 വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.

1993 മാര്‍ച്ച് 12 മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.