1993-ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

Posted on: August 28, 2013 9:28 am | Last updated: August 28, 2013 at 10:40 am
SHARE

കണ്ണൂര്‍: 1993-ല്‍ നടന്ന മുംബൈ സ്‌ഫോടന കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതി കണ്ണൂരില്‍ പിടിയില്‍. മുംബൈ സ്വദേശിയായ മനോജ് ലാല്‍ ബുവാരിലാല്‍ ഗുപ്തയാണ് പിടിയിലായത്. പുലര്‍ച്ചെ അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ വച്ച് ടൗണ്‍ പോലീസ് പിടികൂടുകയായിരുന്നു.

നേരത്തെ മഹാരാഷ്ട്ര കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ പിന്നീട് പ്രത്യേക പരിഗണന നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് മനോജ് ലാലിനെ കണ്ടെത്താന്‍ സിബിഐ ശ്രമം തുടങ്ങിയത്.