‘അഖിലിനൊരു ലൈബ്രറി’ പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: August 27, 2013 9:35 am | Last updated: August 27, 2013 at 9:35 am
SHARE

വടകര: സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തളര്‍ന്നുപോയ എസ് ആര്‍ അഖില്‍ രാജിന് സമന്വയ സര്‍ഗവേദി വീട്ടിലൊരുക്കിയ ‘അഖിലിനൊരു ലൈബ്രറി’ പദ്ധതിയുടെ ഉദ്ഘാടനം സി കെ നാണു എം എല്‍ എ ലൈബ്രറിയുടെ താക്കോല്‍ അഖിലിന് നല്‍കി നിര്‍വഹിച്ചു.
പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, അഖിലേഷിന്റെ ‘മഴ നനഞ്ഞു’ എന്ന കവിതാ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ എം ഭരതന്‍ പുസ്തകം പരിചയപ്പെടുത്തി.
അഖില്‍ രാജിനെ കുറിച്ചുള്ള സി ഡി ഹംസ മടിക്കൈക്ക് നല്‍കി പാലേരി രമേശന്‍ പ്രകാശനം ചെയ്തു. ഡോ. പ്രേംരാജ് ഉപഹാര സമര്‍പ്പണം നടത്തി. ഡോ. എം മുരളീധരന്‍, മൊയ്തു പറമ്പത്ത്, ടി ശ്രീനിവാസന്‍, ഡോ. ഒ കെ ശശിധരന്‍, മനോജ് ചെരണ്ടത്തൂര്‍, രമേശന്‍ കല്ലേരി, നാസര്‍ മംഗലാട്ട്, രാധാകൃഷ്ണന്‍ എടച്ചേരി പ്രസംഗിച്ചു. ബാലകവി സമ്മേളനം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സലിം കെ തെക്കനാല്‍ അധ്യക്ഷത വഹിച്ചു. എ കെ ശ്രീഹരി വിഷ്ണു, വി ആര്‍ വരദ്, ആര്‍ ശ്രീഹരി, കെ ടി ഷാക്കിറ, ജിഷ്ണു പുല്ലനാട്ട്, പി പി അഞ്ജന, അമല്‍രാജ് കൃഷ്ണ, എന്‍ അഞ്ജന, ശ്വേത പ്രമോദ്, റാബിയ ജുവൈരിയ കവിതകള്‍ അവതരിപ്പിച്ചു.