സോളാര്‍ കേസ് കുത്തിപ്പൊക്കിയത് ആരൊക്കെയെന്ന് വ്യക്തമാക്കുമെന്ന് തിരുവഞ്ചൂര്‍

Posted on: August 26, 2013 6:48 pm | Last updated: August 26, 2013 at 6:48 pm
SHARE

thiruvanjoor press meetതിരുവനന്തപുരം: സോളാര്‍ കേസ് കുത്തിപ്പൊക്കിയതും നിലനിര്‍ത്തിയതും പണം ഒഴുക്കിയതും ആരൊക്കെയെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. ഇപ്പോള്‍ പ്രതികരിച്ചാല്‍ അത് അനവസരത്തിലാകുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ വിശേഷിപ്പിക്കാന്‍ ശബ്ദതാരാവലിയില്‍ പോലും പദമില്ല. മണിയെ ഒരു ജീവിയെന്ന് പോലും വിളിക്കാന്‍ പറ്റില്ലെന്നും തിരവഞ്ചൂര്‍ അറിയിച്ചു. എംഎം മണിയുടെ നികൃഷ്ടജീവി പ്രയോഗത്തിന് മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.