Connect with us

Gulf

യു എന്‍ അസ്സംബ്ലി: പ്രതിനിധികള്‍ക്ക് പരിശീലന കോഴ്‌സ്

Published

|

Last Updated

ദോഹ: ഐക്യ രാഷ്ട സഭയുടെ അറുപതിയെട്ടാം ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സംഘത്തിനായുള്ള പ്രത്യേക പരിശീലനത്തിന്റെ ഒന്നാം ഘട്ടം വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരഭിച്ചു. സപ്തംബര്‍ രണ്ടാം വാരത്തില്‍ തുടങ്ങി ഡിസംബര്‍ ആദ്യം വരെ നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടം പിന്നീട് നടക്കും.യുനൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് (ഡചകഠഅഞ) വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജനറല്‍ കൗണ്‍സിലിന്റെ നയപരിപാടികളും മറ്റുമായി ബന്ധമുള്ള അടിസ്ഥാന പരമായ കാര്യങ്ങള്‍ക്കാണ് പരിശീലന കോഴ്‌സില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. മള്‍ട്ടിലേറ്ററല്‍ വര്‍ക്ക് എന്‍വയര്‍മെന്റ്, യു.എന്‍ പ്രോട്ടോകോളുകള്‍, കമ്മ്യൂണിക്കേഷന്‍ മെത്തേഡ്, തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ളതാണ് കോഴ്‌സെന്നു ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.