കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം: ജനതാദള്‍ എസ്

Posted on: August 26, 2013 12:31 pm | Last updated: August 26, 2013 at 12:31 pm
SHARE

കൊടുവള്ളി: കൊടുവള്ളി പഞ്ചായത്തില്‍ നടക്കുന്ന സാമ്പത്തിക അഴിമതി പുറത്ത് വന്ന സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണത്തിന് സാഹചര്യമൊരക്കി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ജനതാദള്‍ എസ്. ബസ് സ്റ്റാ ന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ച് മാറ്റിയെന്നല്ലാതെ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയോ കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടി ഇതുവരെ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അടിയന്തരമായി പഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തില്‍ ഇടപെടണമെന്ന് കൊടുവള്ളിയില്‍ ചേര്‍ന്ന ജനതാദള്‍ (എസ്) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി സി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പുഷ്പാകരന്‍ കരുഞ്ഞി, ടി പി കുഞ്ഞാലിഹാജി, കെ അസ്സയിന്‍, പി കെ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. കെ വി സെബാസ്റ്റ്യന്‍ സ്വാഗതവും അലി മാനിപുരം നന്ദിയും പറഞ്ഞു.