Connect with us

Malappuram

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കാളികാവ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

കാളികാവ്: കാളികാവ് ഗ്രാമ പഞ്ചായത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രശ്‌നം കാരണം ഗ്യാസ് ഏജന്‍സി മാറ്റുന്നതിനുള്ള ക്യാമ്പ് മുടക്കിയതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കാളികാവ് ടി ബിയില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ മുടക്കിയെന്നും കോണ്‍ഗ്രസ്സുകാരുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച ക്യാമ്പ് ലീഗുകാര്‍ മുടക്കി എന്നും ഡി വൈ എഫ് ആരോപിച്ചു.
കാളികാവ്, വണ്ടൂര്‍ എസ് ഐമാരുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല, വൈസ് പ്രസിഡന്റ് കെ കുഞ്ഞാപ്പഹാജി, പഞ്ചായത്ത് അംഗം മമ്പാടന്‍ അബ്ദുല്‍ മജീദ് എന്നിവര്‍ ഡി വൈ എഫ് ഐ നേതാക്കാളായ കെ ഫൈസല്‍, റിയാസ് പാലോളി, സൈനുദ്ദീന്‍, സി പി എം ലോക്കല്‍ സെക്രട്ടറി എന്‍ നൗഷാദ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് തന്നെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഉപരോധ സമരം പതിനൊന്നരയോടെ അവസാനിപ്പിച്ചു.

Latest