ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കില്‍ കോണ്‍ഗ്രസ് പ്രോഗ്രാമാണെന്ന് രാഹുല്‍ ഗാന്ധി

Posted on: August 23, 2013 6:40 pm | Last updated: August 23, 2013 at 6:40 pm
SHARE

rahul gandhi..ന്യൂഡല്‍ഹി: ഇന്ത്യ ഒരു കമ്പൂട്ടറാണെങ്കില്‍ അതിലെ പ്രോഗ്രാമാണ് കോണ്‍ഗ്രസ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയാ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി എ ഐ സി സി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിക്കു പിന്നാലെ കോണ്‍ഗ്രസ്സും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. ബി ജെ പി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

മറ്റു രാഷ്ട്രീയ നേതാക്കളെപ്പോലെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സോഷ്യല്‍ മീഡിയയില്‍ സജീവമാകണമെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം വരുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.