കെ എം സി സി വേദിയില്‍ സുനിലും സുബിതയും വിവാഹിതരായി

Posted on: August 23, 2013 8:01 am | Last updated: August 23, 2013 at 8:01 am
SHARE

kmccപരപ്പനങ്ങാടി: അല്‍ജുബൈല്‍ കെ എം സി സി വേദിയില്‍ ദളിത് യുവാക്കളായ സുനില്‍ എന്ന രജീഷും സുബിതയും വരണമാല്യം ചാര്‍ത്തിയത് തടിച്ചുകൂടിയ ജനക്കൂട്ടം കരഘോഷത്തോടെ എതിരേറ്റു.
അല്‍ജുബൈല്‍ കെ എം സി സി ജില്ലയിലെ തീരദേശമേഖലയിലെ പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച കരുണ തന്നെ കരുണീയം എന്ന സന്ദേശത്തിലെ മംഗല്യ സൗഭാഗ്യ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ദളിത് യുവാക്കളാണ് പൊതുവേദിയില്‍ മാല ചാര്‍ത്തി ജീവിത പങ്കാളികളായത്. താനാളൂര്‍ സ്വദേശിയും താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാമന്റെ മകളാണ് വരണമാല്യം ചാര്‍ത്തപ്പെട്ട സുബിത. ഇവര്‍ ബിരുദധാരിയും പ്രമോട്ടറുമാണ്. തിരൂര്‍ മണ്ണടി സ്വദേശിയായ സുനില്‍ പാപ്പാനാണ്. മംഗല്യ സഹായവിതരണം, കുടുംബ സംഗമം എന്നീ വേദിയാണ് ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയായത്. ചടങ്ങ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവതികള്‍ക്കുള്ള സ്വര്‍ണ വിതരണവും തങ്ങള്‍ വിതരണം ചെയ്തു. മന്ത്രിമാരായ പി കെ അബ്ദുര്‍റബ്ബ്, എം അലി പ്രസംഗിച്ചു. ഉസ്മാന്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.