സിറിയയില്‍ നിന്ന് ഹജ്ജിന് പതിനായിരം പേര്‍ എത്തിയേക്കും

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:49 pm
SHARE

Difference-Between-Hajj-and-Umrah-റിയാദ്: സിറിയയില്‍ നിന്ന് 10,000 പേര്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ പില്‍ഗ്രിം മിഷനുമായി ഒപ്പ് വെച്ച രേഖയിലാണ് സന്ദര്‍ശന വിവരമുള്ളതെന്ന് ഹജ്ജ് മന്ത്രാലയ വക്താവ് അഹ്മദ് അല്‍ ജാര്‍ബ പറഞ്ഞു. ഹജ്ജിന് മുന്നോടിയായി ഹജ്ജ് മന്ത്രി ബന്‍ഡാര്‍ ഹജ്ജാര്‍ മക്കയിലേയും മദീനയിലേയും പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും ചെയ്തു. തെക്കു കിഴക്കന്‍ ഏഷ്യന്‍ തീര്‍ഥാടക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്.