കൃഷി വകുപ്പ് : അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:27 pm
SHARE

പാലക്കാട്:കൃഷി വകുപ്പ് ജില്ലയില്‍ മികച്ച രീതിയില്‍ കാര്‍ഷികരംഗത്ത് ഇടപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി മണ്ണാര്‍ക്കാട്ടെ ബിമല്‍ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു.
കൃഷി ഓഫീസറായി തച്ചമ്പാറയിലെ പി സാജിദ് അലിയും, കൃഷി അസിസ്റ്റന്റ് തത്തമംഗലത്തെ എം ബഷീര്‍ അഹമ്മദും ആണ്. 15,000 രൂപ വീതം സമ്മാനം ലഭിക്കും.
രണ്ടാം സ്ഥാനത്തേക്ക് അസിസ്റ്റന്റ് ഡയറക്ടറായി മലമ്പുഴ ആര്‍ എ ടി ടി സി യിലെ ഡോ കെ ആഷയും,
കൃഷി ഓഫീസറായി ആനക്കര കൃഷി‘വനിലെ ജോസഫ് ജോണ്‍ തെരട്ടിലിനും തിരഞ്ഞെടുത്തു. കൃഷി അസിസ്റ്റന്റ് മണ്ണൂരിലെ സി മുകുന്ദകുമാര്‍ ആണ്.
10,000 രൂപ വീതം ലഭിക്കും. മൂന്നാം സ്ഥാനത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി അഗളിയിലെ ബി സുരേഷും, കൃഷി അസിസ്റ്റന്റ് വി ഗോവിന്ദരാജനും തിരഞ്ഞെ ക്കപ്പെട്ടു. 5000 രൂപ വീതം സമ്മാനം ലഭിക്കും