ടോം ജോസഫിന് അര്‍ജുന അവാര്‍ഡില്ല

Posted on: August 22, 2013 8:55 pm | Last updated: August 23, 2013 at 8:13 am

tom jose

ന്യൂഡല്‍ഹി: മലയാളി വോളിബോള്‍ താരം ടോംജോസഫിനെ അര്‍ജുന അവാര്‍ഡില്‍ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. വിവാദം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവാര്‍ഡ് സമിതിയുടെ തീരുമാനം പുന:പരിശോധിക്കേണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ടോംജോസഫിനെ തഴയപ്പെടുന്നത്. ഇനി അവാര്‍ഡിനായി അപേക്ഷിക്കില്ലെന്നും ടോംജോസഫ് പറഞ്ഞു. അവാര്‍ഡ് നിര്‍ണയ സമിതി ടോംജോസഫിന്റെ പേര് ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രകായിക മന്ത്രാലയം തീരുമാനിച്ചത്.
ടോം ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുള്‍പ്പടെ എംപിമാരും മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ തന്നെ അപമാനിച്ചുവെന്ന് ടോം ജോസഫ് പ്രതികരിച്ചു.