രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞേക്കുമെന്ന് രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങള്‍

Posted on: August 22, 2013 8:03 pm | Last updated: August 22, 2013 at 8:03 pm
SHARE

rupaദോഹ: ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ മൂല്യം വരും നാളുകളില്‍ റെക്കോര്‍ഡ് തകര്‍ച്ച നേരിടുമെന്ന് ഇന്ത്യന്‍ ബാങ്കുകളി ലേക്ക് പ്രവാസി നിക്ഷേപം ഇരട്ടിക്കുമെന്നും രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങള്‍.അതനുസരിച്ച് ഒരു ഡോളറിനു എഴുപതു രൂപ വരെ നല്‍കേണ്ടി വരാന്‍ സാധ്യതയുള്ള അടുത്ത മാസം ആദ്യത്തില്‍ ഒരു ഖത്തര്‍ റിയാലിന് തുല്യമായ ഇന്ത്യന്‍ രൂപ 19 ആയെക്കാമെന്നും അവര്‍ നിരീക്ഷിക്കുന്നു.ഇന്ന് ഖത്തറിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 17.80 വരെ നല്‍കിയതായി ഇസ്‌ലാമിക് എക്‌സ്‌ചേന്ജ് നജ്മ യൂനിറ്റ് മേധാവി അബൂബക്കര്‍ നിലമ്പൂര്‍ സിറാജിനോട് പറഞ്ഞു. അതേസമയം , രൂപയുടെ മൂല്യത്തകര്‍ച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായാണ് വളരുന്നത്.ഈ പ്രവണതയെ ചെറുക്കാന്‍ നമ്മുടെ കൈവശം മാന്ത്രിക വിദ്യകളൊന്നുമില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്നത്.ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപ സാധ്യതയുടെ കവാടങ്ങള്‍ തുറക്കപ്പെടുമെങ്കിലും ഇന്ത്യ പോലുള്ളൊരു രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ഈ ‘രൂപത്തകര്‍ച്ച’ ഏതു വിധം ദുസ്സഹമായി ബാധിക്കുമെന്ന് കാത്തിരുന്നു കാണുക വേണം.