14ാം നിലയില്‍ നിന്നു വീണ് രണ്ടു വയസ്സുകാരി മരിച്ചു

Posted on: August 22, 2013 6:00 pm | Last updated: August 22, 2013 at 6:46 pm
SHARE

ഷാര്‍ജ: 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു വീണ് രണ്ടു വയസുകാരി മരിച്ചു. അല്‍ മംസര്‍ ഭാഗത്തെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ താമസിച്ചിരുന്ന ഇറാനി കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ പോലീസും ആംബുലന്‍സ് സംഘവും സംഭവ സ്ഥലത്തു തന്നെ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. ബാല്‍ക്കണിയില്‍ അശ്രദ്ധമായി വെച്ചിരുന്ന ഫര്‍ണിച്ചറില്‍ കയറി കുട്ടി പുറത്തേക്ക് തലയിടാന്‍ ശ്രമിച്ചപ്പോള്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ക്കുള്ള സാധ്യതകളെക്കുറിച്ചും അതില്ലായ്മ ചെയ്യാനുള്ള വഴികളെ കുറിച്ചും പോലീസ് നിരന്തരം പൊതുജനങ്ങളെ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്കരിക്കുന്നുണ്ട്. എന്നിട്ടും ചില രക്ഷിതാക്കള്‍ ബോധവാന്മാരല്ല എന്നത് ഏറെ ദുഃഖകരമാണെന്നും പോലീസ് പറഞ്ഞു.