കണ്ണൂര്‍ പാലത്തുങ്കരയില്‍ എസ് കെ എസ് എസ് എഫ് ഗുണ്ടാ വിളയാട്ടം

Posted on: August 21, 2013 7:20 pm | Last updated: August 21, 2013 at 7:21 pm
SHARE
kannur-sunni-centre
പാലത്തുങ്കരയില്‍ എസ് കെ എസ് എസ് എഫ് ആക്രമിച്ച സുന്നി സെന്റര്‍ എസ് വൈ എസ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിക്കുന്ന

മയ്യില്‍: കണ്ണൂരില്‍ വീണ്ടും എസ് കെ എസ് എസ് എഫ് ഗുണ്ടാ വിളയാട്ടം. പാലത്തുങ്കര സുന്നി സെന്റര്‍ വിഘടിത ഗുണ്ടകള്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

വാഹനത്തില്‍ വന്ന് ഓഫീസിനകത്ത് കയറിയ സംഘം കമ്പ്യൂട്ടറും, അലമാരയും ജനല്‍ചില്ലുകളും തകര്‍ത്തു. ഓഫീസിന് മുറ്റത്ത് നിര്‍ത്തിയിട്ട എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്റെ മാരുതി കാറും തകര്‍ത്തിട്ടുണ്ട്. അക്രമികളായ 15 പേര്‍ക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. സെന്ററിന്റെ ജനല്‍ചില്ലുകളും വാതിലുംകളും തകര്‍ത്തു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവ സ്ഥലം എസ് വൈ എസ് ജില്ലാ ഭാരവാഹികളായ എന്‍ അബ്ദുല്ലത്തീഫ് സഅദി, മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുല്ലക്കുട്ടി ബാഖവി, നിസാര്‍ അതിരകം, പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, റസാഖ് മാണിയൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

തളിപ്പറമ്പ് ഓണപ്പറമ്പില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യാനിരുന്ന സുന്നി പള്ളിയും മദ്രസയും വിഘടിത ഗുണ്ടകള്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതിന്റെ പ്രതിഷേധം അടങ്ങും മുമ്പാണ് വീണ്ടും ആക്രമണം ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here