തന്നെ ഇടുക്കിയില്‍ നിന്നകറ്റിയത് നികൃഷ്ട ജീവികളെന്ന് എം എം മണി

Posted on: August 21, 2013 12:59 pm | Last updated: August 21, 2013 at 12:59 pm
SHARE

MM-Mani-ഇടുക്കി: ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണ് തന്നെ ഇടുക്കിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്നും മണി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തിച്ച ആ പമ്പരവിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും മണി പറഞ്ഞു. മൂലമറ്റത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും വിചാരിച്ചാലും തന്റെ ശൈലി മാറ്റാനാവില്ല. അങ്ങനെ ശൈലി മാറ്റിയാല്‍ താന്‍ താനല്ലാതാകും. കന്നി മാസത്തില്‍ ചില ജന്തുക്കള്‍ പുറകെ നടക്കുന്നതു പോലെയാണ് സരിതയുടെ പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടക്കുന്നതെന്നും മണി പറഞ്ഞു.