ക്യാമ്പസ് അംഗത്വ വിതരണത്തിന് ജില്ലയില്‍ തുടക്കമായി

Posted on: August 21, 2013 7:50 am | Last updated: August 21, 2013 at 7:50 am
SHARE

കോഴിക്കോട്: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് ക്യാമ്പസ് അംഗത്വ വിതണരണത്തിന് ജില്ലയില്‍ പ്രൗഢമായ തുടക്കം. ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അംഗത്വ വിതരണം നടക്കും. ജില്ലാതല ഉദ്ഘാടനം കളന്‍തോട് കെ എം സി ടി കോളജില്‍ ജില്ലാ ക്യാമ്പസ് സമിതി ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ നിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ കലാം നിര്‍വഹിച്ചു. സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി, ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി, അഡ്വ. വി പി എ സിദ്ദീഖ്, മുജ്തബ സഖാഫി മാവൂര്‍ സംസാരിച്ചു. വിവിധ ഡിവിഷനുകളില്‍ അംഗത്വ വിതരണത്തിന് പി അലവി സഖാഫി കായലം, മുഹമ്മദലി കിനാലൂര്‍, സി പി ശഫീഖ് ബുഖാരി, അബ്ദുസ്സമദ് സഖാഫി മായനാട്, റിയാസ് ടി കെ, അംജദ് പട്ടേല്‍താഴം നേതൃത്വം നല്‍കും. സെക്ടര്‍ തലങ്ങളില്‍ ഡിവിഷന്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് വിതരണം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here