Connect with us

Malappuram

പാക് പൗരന്‍ ഫഹദിനെതിരെയുള്ള കേസ്: വാദം പൂര്‍ത്തിയായി

Published

|

Last Updated

മഞ്ചേരി: തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാക് പൗരന്‍ ഫഹദിനെതിരെയുള്ള കേസിന്റെ കുറ്റപത്രം ചാര്‍ജ് ഫ്രെയിംഗ് ചെയ്യണമോ, വേണ്ടയോ എന്ന വാദം പൂര്‍ത്തിയായി. കോഴിക്കോട് രണ്ടാം അതിവേഗ കോടതിയില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രമേശ്ഭായ് കേസില്‍ വിധി പറയാന്‍ സെപ്തംബര്‍ പത്തിലേക്ക് മാറ്റി.
പാക് പൗരനായ ഫഹദ് അനുവദിച്ചതിലും കൂടുതല്‍ സമയം ഇന്ത്യയില്‍ താമസിച്ചുവെന്ന് കോടതി കണ്ടെത്തി. അതേ സമയം പ്രോസിക്യൂഷന്‍ ആരോപിച്ച മറ്റു കുറ്റങ്ങള്‍ തെളിയിക്കാനായില്ല. ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും വ്യാജരേഖകളുണ്ടാക്കി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല. 2006 ഫെബ്രുവരി 28 മുതല്‍ ആഗസ്റ്റ് 28 വരെ നിയമാനുസൃത രേഖയില്ലാതെ പാക് പൗരന്‍ ഫഹദ് എന്ന മുഹമ്മദ്‌കോയ കോഴിക്കോട് പെരുവയല്‍ കായലത്തുള്ള ബന്ധു വീട്ടില്‍ താമസിച്ചുവെന്നുമായിരുന്നു കേസ്.

 

Latest