സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ഡഭോല്‍കര്‍ വെടിയേറ്റ് മരിച്ചു

Posted on: August 21, 2013 12:00 am | Last updated: August 21, 2013 at 12:12 am
SHARE

പൂനെ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമഗ്രമായ ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നണിപോരാളിയായ നരേന്ദ്ര ഡഭോല്‍കര്‍ ഇന്നലെ രാവിലെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
നഗരത്തില്‍ ഓംകാരേശ്വര്‍ പാലത്തിനടുത്താണ് ഡഭോല്‍കറെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ സസൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ച പൂനെ പോലീസ് കമ്മീഷണര്‍ ഗുലാബ്‌റാവു പോള്‍, അക്രമികള്‍ക്കായി അന്വേഷണം തുടരുന്നതായി അറിയിച്ചു. അക്രമികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുരോഗമന ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പ്രചാരണരംഗത്തുള്ള ‘സാധന’ മാസികയുടെ പത്രാധിപര്‍ കൂടിയാണ് ഡഭോല്‍കര്‍.