പാക്കിസ്ഥാന പ്രകോപനം തുടരുന്നു; അതിര്‍ത്തിയില്‍ വെടിവെപ്പ്

Posted on: August 20, 2013 4:34 pm | Last updated: August 20, 2013 at 4:34 pm
SHARE

indo pak borderശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ച് പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിവെപ്പ് നടത്തി. പൂഞ്ച് സെക്ടറിലെ ഹമിര്‍പുരിലും മെന്തറിലും രാവിലെ തുടങ്ങിയ വെടിവയ്പ് ഏറെ നേരെ തുടര്‍ന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തിട്ടുണ്ട്.

ഈ വര്‍ഷം 27ാം പ്രാവശ്യമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നത്. പൂഞ്ചില്‍ ഈ മാസം തുടക്കത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും പാക്ക് സൈന്യം പ്രകോപനം സൃഷ്ടിച്ചിരുന്നു.