സി എം ആണ്ടുനേര്‍ച്ച സമാപിച്ചു

Posted on: August 20, 2013 9:30 am | Last updated: August 20, 2013 at 9:30 am
SHARE

വെള്ളലശ്ശേരി: ചൂലൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സി എം ആണ്ട് നേര്‍ച്ച സമാപിച്ചു. മഹല്ല് ജമാഅത്ത് പ്രസിഡന്റ് ഇ മൂസക്കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി താത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സി കെ മുഹമ്മദ് ബാഖവി, ബാസിത് മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി ദിക്ര്‍ ദുആക്ക് നേതൃത്വം നല്‍കി. ഫള്‌ലുറഹ്മാന്‍ സഖാഫി, അബ്ദുര്‍റഷീദ് സഖാഫി, അബ്ദുര്‍റഹീം മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
കട്ടാങ്ങല്‍: പുള്ളാവൂര്‍ നിബ്രാസില്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചയും മതപ്രഭാഷണവും നടത്തി. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, എ പി അന്‍വര്‍ സഖാഫി, മുസ്തഫാ ഫാളിലി, അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം പ്രഭാഷണ പരിപാടിയില്‍ പ്രസംഗിച്ചു. സമാപന ദിക്ര്‍ ദുആ സംഗമത്തിന് സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം നേതൃത്വം നല്‍കി. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. അശ്‌റഫ് സഖാഫി, ഖാലിദ് സഖാഫി പുള്ളാവൂര്‍ പ്രസംഗിച്ചു.