എസ് എസ് എഫ് എരഞ്ഞിമാവ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Posted on: August 20, 2013 9:25 am | Last updated: August 20, 2013 at 9:25 am
SHARE

മുക്കം: എസ് എസ് എഫ് എരഞ്ഞിമാവ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ സമദ് സഖാഫി മായനാട് ഉദ്ഘാടനം ചെയ്തു. വിവിധ വേദികളിലായി 67 ഇനങ്ങളില്‍ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന സെഷന്‍ എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
എരഞ്ഞിമാവ്, കുളങ്ങര, കാരക്കുറ്റി യൂനിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ അബൂബക്കര്‍ നിസാമി, എം ടി ശിഹാബുദ്ദീന്‍ അസ്ഹരി, ഇബ്‌റാഹീം സഖാഫി എന്നിവര്‍ വിതരണം ചെയ്തു. സുഹൈല്‍ കാരക്കുറ്റി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അടുത്ത സാഹിത്യോത്സവിനുള്ള പതാക സെക്ടര്‍ സെക്രട്ടറി തോട്ടുമുക്കം യൂനിറ്റിന് കൈമാറി. ഹനീഫ സഖാഫി, കെ കെ ഫസ്‌ലുര്‍റഹ്മാന്‍, ദുല്‍കിഫ്‌ലി സഖാഫി, മുഹമ്മദ് സഖാഫി, എം അലി മുസ്‌ലിയാര്‍, കെ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ സി പി സ്വാഗതവും നസീം അഹമ്മദ് നന്ദിയും പറഞ്ഞു.