അലുവ ഇബ്‌റാഹീം ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം

Posted on: August 20, 2013 12:01 am | Last updated: August 20, 2013 at 1:54 am
SHARE

ALUVAവെള്ളമുണ്ട: കല്‍പറ്റ ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യ ട്രഷര്‍ അലുവ ഇബ്‌റാഹീം ഹാജിയുടെ നിര്യാണത്തില്‍ സുന്നീ സംഘടനകള്‍ അനുശോചിച്ചു.
പരേതന്റെ വസതി സമസ്ത ജില്ലാ നേതാക്കളായ പി ഹസന്‍ ഉസ്താദ്, കൈപാണി അബൂബക്കര്‍ ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി,സെക്രട്ടറി ഉമര്‍സഖാഫി കല്ലിയോട്, ഫലാഹ് വര്‍ക്കിംഗ് സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, വി എസ് കെ തങ്ങള്‍, നാസര്‍ മാസ്റ്റര്‍ തരുവണ, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രത്യേക പ്രാര്‍ഥനയും നടത്തി. ഫലാഹ് ട്രഷര്‍ അലുവ ഇബ്‌റഹീം ഹാജിയുടെ നിര്യാണത്തില്‍ സുന്നീ ജംയഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു. പ്രസിഡന്റ് സിദ്ദീഖ് മദനി, സെക്രട്ടറി മമ്മൂട്ടിമദനി, അലവി സഅദി എന്നിവര്‍ സംബന്ധിച്ചു. ഇബ്‌റഹീം ഹാജിയുടെ നിര്യാണത്തില്‍ ഫലാഹ് സെക്രട്ടറി നീലിക്കണ്ടി പക്കര്‍ ഹാജി, പ്രിന്‍സിപ്പള്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ അനുശോചിച്ചു. വെള്ളമുണ്ടയിലെ വസ്ത്ര വ്യാപാരിയും, നൂറുല്‍ ഇസ്‌ലാം മഹല്ല് ജമാഅത്ത് പ്രസിഡന്റുമായിരുന്ന ഹാജിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തില്‍ വസതിയിലെത്തി അനുശോചനമറിയിച്ചു. പരേതനോടുള്ള ആദര സൂചകമായി ഇന്ന് രാവിലെ 10 വരെ കടകളടച്ച് ഹര്‍ത്താലാചരിക്കും.