നിര്‍മാതാവ് മുങ്ങി; സിനിമാ പ്രവര്‍ത്തകര്‍ പെരുവഴിയില്‍

Posted on: August 20, 2013 1:04 am | Last updated: August 20, 2013 at 1:04 am
SHARE

തൊടുപുഴ: ഷൂട്ടിംഗിനിടെ പണം നല്‍കാതെ നിര്‍മാതാവ് മുങ്ങിയതായി അണിയറ പ്രവര്‍ത്തകരുടെ പരാതി. തൊടുപുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ 29 മുതല്‍ നടന്നുവരുന്ന ലോംഗ് സൈറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നിര്‍മാതാവ് തൊടുപുഴ സ്വദേശി ഷൈസ് ഈപ്പന്‍ മുങ്ങിയത്. 31വരെയുള്ള പണം നല്‍കി ബാക്കി പണമാണ് 20 ദിവസം പിന്നിട്ടിട്ടും നല്‍കാതിരിക്കുന്നത്. പണം നല്‍കാത്തതിനാല്‍ താമസ സ്ഥലങ്ങളില്‍നിന്ന് ഇറക്കിവിട്ടതോടെയാണ് പ്രവര്‍ത്തകര്‍ സംവിധായകന്‍ റാം രാജിനോടൊപ്പം തൊടുപുഴ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മഹ്ബൂല്‍ സല്‍മാന്‍, സിലോണ, കാതല്‍ സന്ധ്യ, നാരായണ്‍ കുട്ടി, ഇടവേള ബാബു തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്. പോലീസിന് കേസെടുത്ത് മുന്നോട്ട് പോകാനാവില്ലന്നും ലേബര്‍ ഓഫിസറെ സമീപിക്കണമെന്നും തൊടുപുഴ എസ്.ഐ സുബ്രഹ്മണ്യന്‍ പറഞ്ഞു