ഖത്തര്‍ പ്രതിനിധി സംഗമം അമീര്‍ ഉദ്ഘാടനം ചെയ്തു

Posted on: August 20, 2013 12:40 am | Last updated: August 20, 2013 at 12:40 am
SHARE

Qna_HHEmirDiplomats19Aug2013ഖത്തറിനെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന നയതന്ത്രതലവന്മാരുടെയും കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പ്രതിനിധികളുടെയും ഒന്നാം വാര്‍ഷിക സംഗമം ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളെ കുറിച്ച്എപ്പോഴും ബോധ്യമുള്ളവരായിരിക്കണമെന്നു അമീര്‍ ഉദ്‌ബോധിപ്പിച്ചു. ഇതര രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന്റെ ഖ്യാതി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ വഹിക്കുന്ന പങ്ക് അമീര്‍ എടുത്തു പറഞ്ഞു. നയതന്ത്രപ്രതിനിധികള്‍ നല്‍കിപ്പോരുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി,വിദേശകാര്യമന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ എന്നിവരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വിവിധ തുറകളിലെ നയതന്ത്രതലവന്മാരും കോണ്‍സുലാര്‍ ഉദ്യോഗസ്ഥരും രാജ്യാന്തര പ്രതിനിധികളും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here