അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനെന്ന് ആന്റണി

Posted on: August 19, 2013 2:37 pm | Last updated: August 19, 2013 at 4:55 pm
SHARE

kashmir

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പാക് സൈന്യത്തിനാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളില്‍ സംഭവം മാറ്റമുണ്ടാക്കും. പ്രത്യേക പരിശീലനം നേടിയ സൈനികരാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നാക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്‍ തുടരുകയാണെങ്കില്‍ അത് ഇന്ത്യ-പാക് ബന്ധം വഷളാക്കുമെന്നും ആന്റണി പറഞ്ഞു. മുബൈയിലെ മുങ്ങിക്കപ്പല്‍ ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here