അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു

Posted on: August 18, 2013 1:06 pm | Last updated: August 18, 2013 at 1:06 pm
SHARE

kargilജമ്മു: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ സേനയുടെ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഘര്‍ഷത്തിന്റെ മറവില്‍ തീവ്രവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു നുഴഞ്ഞു കയറാനും ശ്രമിച്ചു. എന്നാല്‍ അവസരോചിതമായി ഇടപെട്ട സൈന്യം ഈ നീക്കം തകര്‍ത്തു.

നിയന്ത്രണരേഖയിലെ കെറാന്‍ മേഖലയിലായിരുന്നു വെടിവയ്പ്.