എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം

Posted on: August 18, 2013 7:56 am | Last updated: August 18, 2013 at 7:56 am
SHARE

മലപ്പുറം: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി മദ്രസാ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം വടശ്ശേരി മദ്‌റസത്തു സുന്നിയ്യയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കി നിര്‍വഹിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ സൈനുദ്ധീന്‍ സഖാഫി, സി എസ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചുള്ളിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജില്ലാ ഭാരവാഹികളായ ദുല്‍ഫുഖാറലി സഖാഫി, ഫഖ്‌റുദ്ദീന്‍ സഖാഫി, എം അബ്ദുറഹ്മാന്‍, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി സ്വാഗതവും മുതഅല്ലിം സമിതി കണ്‍വീനര്‍ സയ്യിദ് മുര്‍തള ശിഹാബ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here