Connect with us

Malappuram

ജില്ലാ സാഹിത്യോത്സവ്; ജനകീയ കൂട്ടായ്മ നടത്തി

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത് നടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ആവേശമായി.
സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ മലപ്പുറം നഗരത്തിലാണ് ഇരുപതാമത് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും തുടര്‍ പദ്ധതികളുടെ നടത്തിപ്പും കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്തു. സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ക്ക് രാഷ്ട്രീയ- സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. മത്സരാര്‍ഥികള്‍ക്ക് വേണ്ടി 12 വേദികള്‍ ഒരുക്കുന്നതിന്റെ പ്രാഥമിക കാര്യങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ജനകീയ കൂട്ടായ്മ വാദിസലാം ഓഡിറ്റോറിയത്തില്‍ സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി ഉബൈദുള്ള എം എല്‍ എ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ പി ഇബ്‌റാഹിം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ഖാദര്‍ അഹ്‌സനി മമ്പീതി, കരുവള്ളി അബ്ദുല്‍റഹീം, അബ്ബാസ് സഖാഫി കോഡൂര്‍, ഉബൈദ് സാഹിബ്, സൈതലവി ഊരകം, സലാം കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എം കെ എം സ്വഫ്വാന്‍ സ്വാഗതവും ഫഖ്‌റുദ്ധീന്‍ താണിക്കല്‍ നന്ദിയും പറഞ്ഞു.