Connect with us

Kozhikode

മദ്‌റസാ പ്രവേശനോത്സവം

Published

|

Last Updated

താമരശ്ശേരി: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംഘടിപ്പിച്ച മദ്‌റസാ പ്രവേശനോത്സവത്തിന്റെ ഭാഗമായി മദ്‌റസകളില്‍ നവാഗതരെ സ്വീകരിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
നരിക്കുനി ഡിവിഷന്‍തല ഉദ്ഘാടനം പന്നൂര്‍ ശറഫിയ്യ സുന്നി മദ്‌റസയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. വി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സി അബ്ദുല്ലത്വീഫ് ഫൈസി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, സെക്രട്ടറി കെ കെ ഫസല്‍, പി മുഹമ്മദ് യൂസുഫ് ഹാജി, കെ മുഹമ്മദ് ശരീഫ് സഖാഫി, ഇ കെ അബ്ദുസ്സലാം സഖാഫി, വി പി സിദ്ദിഖ്, ഇ മുഹമ്മദ്‌കോയ സംസാരിച്ചു.
താമരശ്ശേരി ഡിവിഷന്‍തല ഉദ്ഘാടനം തലയാട് മഖ്ദൂമിയ്യ മദ്‌റസയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍ അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. കെ ടി അബ്ദുല്ല സഖാഫി, കെ ഉസ്മാന്‍, മൂസ മുസ്‌ലിയാര്‍, അബ്ദുല്ല ഹാജി, അബ്ദുല്‍ റഹീം സഖാഫി പൂവന്‍മല, യാസിര്‍ തലയാട് സംസാരിച്ചു.
എസ് എസ് എഫ് പൂനൂര്‍ സെക്ടര്‍ മദ്‌റസാ പ്രവേശനോത്സവം കോളിക്കല്‍ നൂറുല്‍ ഉലൂം മദ്‌റസയില്‍ അബ്ദുന്നാസര്‍ ബാഖവി മലേഷ്യ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ആരാമ്പ്രം അധ്യക്ഷത വഹിച്ചു. അബ്ദു ഹാജി, തുര്‍മുദി മുസ്‌ലിയാര്‍, താന്നി അബൂബക്കര്‍ ഹാജി സംസാരിച്ചു.
മായനാട് ബിദായത്തുല്‍ ഹിദായ മദ്‌റസയില്‍ അബൂബക്കര്‍ സഖാഫി പാലക്കുറ്റി ഉദ്ഘാടനം ചെയ്തു. ജലീല്‍ സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അശ്‌റഫ് സഖാഫി, നിസാമുദ്ദീന്‍ സഖാഫി, ഹുസൈന്‍ മുസ്‌ലിയാര്‍, എം ടി നാസര്‍, സിദ്ദിഖ് ഹാജി, അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.
കക്കോടി പയ്യപ്പള്ളി നൂറുല്‍ഹുദാ മദ്‌റസയില്‍ എസ് എസ് എഫ് പഠനോപകരണ വിതരണം നടത്തി. മഹല്ല് ഖത്തീബ് പി ജി എ തങ്ങള്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് യൂനിറ്റ് പ്രസിഡന്റ് ഷനഫി അധ്യക്ഷത വഹിച്ചു. അഫ്താബ് ഖാസിം, ഷഹര്‍ഷാദ്, ഇബ്‌റാഹീം സഖാഫി പ്രസംഗിച്ചു.
പ്രവേശനോത്സവം മഹല്ല് പ്രസിഡന്റ് കോയഹസ്സന്‍ ഹാജിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് യൂനിറ്റ് പ്രസിഡന്റ് ടി വി അബ്ദുര്‍റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റസാഖ് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ മദനി, ചീലോത്ത് മൊയ്തീന്‍, ആലിഹാജി, സുലൈമാന്‍ ഹാജി, മിന സുലൈമാന്‍ സംബന്ധിച്ചു.

Latest